ജിയോ പ്ലാനുകൾക്ക് വില കൂടുമോ?, നയം വ്യക്തമാക്കി റിലയൻസ് ജിയോ



റിലയൻസ് ജിയോ (Jio) ഇന്ത്യയിൽ എല്ലായിടത്തും 5ജി നെറ്റ്വർക്ക് ലഭ്യമാക്കുന്നതിന്റെ തിരക്കുകളിലാണ്. എല്ലാ പ്രധാന നഗരങ്ങളിലും ഇതിനകം കമ്പനി 5ജി നെറ്റ്വർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ അവസരത്തിൽ സ്വാഭാവികമായും ഉണ്ടായേക്കുന്ന സംശയം ജിയോ 5ജി പൂർണമായും ആക്ടീവ് ആകുന്നതോടെ പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിക്കുമോ എന്നതായിരിക്കും. ഇക്കാര്യത്തിൽ നയം വ്യക്തമാക്കിയിരിക്കുകയാണ് റിലയൻസ് ജിയോ. ജിയോ 5ജി പ്ലാനുകൾക്ക് വില വർധിപ്പിക്കില്ലെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്.ടൈം ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് 5ജി സേവനങ്ങൾ അവതരിപ്പിച്ചാലും മത്സരാധിഷ്ഠിത വില നിലനിർത്താനുള്ള ഉദ്ദേശ്യം ജിയോ പ്രഖ്യാപിച്ചിരിക്കുകയാണ്. എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവയിൽ നിന്നുള്ള 240 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാർ അടങ്ങുന്ന, 2ജി നെറ്റ്‌വർക്കുകളിൽ ഇപ്പോഴും തുടരുന്ന വലിയ വിഭാഗം ആളുകളെ ആകഷിക്കുക എന്ന ലക്ഷ്വത്തോടെയാണ് ജിയോ 5ജി കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകുന്നത്.റിലയൻസ് ജിയോ തങ്ങളുടെ ജിയോ 5ജി സേവനങ്ങൾക്കുള്ള നിരക്കുകൾ ഗണ്യമായി വർധിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പകരം ഡാറ്റ-ഇന്റൻസീവ് ഇന്റർനെറ്റ് പ്ലാനുകളിലേക്ക് ആളുകൾ മാറുന്നതിനനുസരിച്ച് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് ജിയോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ തന്ത്രം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും ജിയോ ചെയർമാൻ ആകാശ് അംബാനിയുടെയും കാഴ്ചപ്പാടുമായി യോജിക്കുന്നുവെന്ന് ജിയോയുടെ പ്രസിഡന്റ് മാത്യു ഉമ്മൻ അറിയിച്ചു.200 ദശലക്ഷത്തിലധികം വരുന്ന മൊബൈൽ ഉപഭോക്താക്കൾക്ക് ഇപ്പോഴും 2ജിയിൽ തന്നെയാണ് ഉള്ളത് എന്നും അവരെ ഡിജിറ്റലായി ശാക്തീകരിക്കാനുള്ള ബാധ്യത കമ്പനിക്കുണ്ട് എന്നും 2ജി മുക്ത വിപണി ഉണ്ടാക്കുന്നതിനുള്ള ഏക മാർഗം കുറഞ്ഞ വിലയിൽ അതിവേഗ നെറ്റ്വർക്കിലേക്ക് ആക്സസ് നൽകുക എന്നതാണെന്ന് ജിയോയുടെ പ്രസിഡന്റ് മാത്യു ഉമ്മൻ പറഞ്ഞു. എല്ലാ ഇന്ത്യക്കാർക്കും ഡാറ്റയിലേക്ക് ആക്സസ് നൽകുക എന്നതാണ് കമ്പനിയുടെ ലക്ഷ്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റിലയൻസ് ജിയോ ടെലികോം വിപണിയിൽ കുറഞ്ഞ നിലയിൽ തന്നെ സേവനങ്ങൾ നൽകുന്നത് തുടരുമെന്നും കൂടുതൽ ആളുകൾക്ക് ജിയോ സേവനങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള പ്ലാനുകൾ നൽകുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് പാദങ്ങളിലായി റിലയൻസ് ജിയോ ഓരോ ഉപയോക്താവിൽ നിന്നും ശരാശരി 181.7 രൂപ വീതമാണ് നൽകിയിട്ടുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് നേരിയ വർധനവ് മാത്രമാണ്. ജിയോയുമായി മത്സരിക്കുന്ന എയർടെൽ എആർപിയു വൻതോതിൽ വർധിപ്പിച്ചിരുന്നു. ഏകദേശം 200 രൂപയാണ് എയർടെല്ലിന്റെ എആർപിയു.

Previous Post Next Post