കോട്ടയം: എലിക്കുളത്ത് അമോണിയ കലർത്തിയ റബ്ബർ പാൽ കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. ലോറിയിൽ നിന്ന് അമോണിയ കലർന്ന റബ്ബർ പാൽ പൂർണമായും സമീപത്തെ തോട്ടിലേക്ക് ഒഴുകി. ഇതോടെ എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു.