പുലർച്ചെ അടുക്കളയിൽ തീപിടിത്തം; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു


മലപ്പുറം : അടുക്കളയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.

 കുനിയിൽ അൻവാർ നഗർ സ്വദേശി അക്കരപ്പറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്. പുലർച്ചെ നാലരയോടെയാണ് അപകടം.

 അടുക്കളയിൽ തീയുയരുന്നത് കണ്ട അയൽവാസി നിയാസ് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മൂക്കത്ത് നിന്നും അഗ്നിശമന സേനയെത്തി തീ അണച്ചു.
Previous Post Next Post