കോട്ടയം: വൈക്കം വെള്ളൂർ പേപ്പർ മില്ലിൽ വൻ തീപിടുത്തം. രണ്ടു ജീവനക്കാർക്ക് പൊള്ളലേറ്റു. കെപിപിഎല്ലിന്റെ പേപ്പർ മെഷീനും കൺവെയർ ബെൽറ്റുകളും കത്തിനശിച്ചത് ഉൾപ്പടെ കോടികളുടെ നഷ്ടമാണുണ്ടായത്. വൈകുന്നേരം ആറുമണിയോടെയാണ് തീപിടിത്തമുണ്ടായത്.
നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എട്ട് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്. കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തെത്തി.