പാമ്പാടി യൂണിപവ്വർ കമ്പനി തീപിടുത്തം സംഭവിച്ചത് വൻ സുരക്ഷാ വീഴ്ച്ച... ,കമ്പനിക്കെതിരെ ഉയർന്നു വരുന്നത് നിരവധി കാര്യങ്ങൾ !



✒️ ജോവാൻ മധുമല 
പാമ്പാടി : പാമ്പാടി യൂണിപവ്വർ കമ്പനി തീപിടുത്തം വൻ സുരക്ഷാ വീഴ്ച്ചയെന്ന് പ്രാധമിക വിവരം പുറത്തു വന്നു ഇന്നു പുലർച്ചെ 2 മണിയോട് കൂടി നൈറ്റ് പെട്രോളിംഗ് നടത്തിവന്ന പാമ്പാടി C I സുവർണ്ണകുമാർ കമ്പനിയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടു ഉടൻ തന്നെ പാമ്പാടി ഫയർഫോഴ്സിനെയും ,നിലവിൽ ഡ്യൂട്ടി ഉള്ള പോലീസ്' ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയ പാമ്പാടി ഫയർ ഫോഴ്സും  തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു ഫയർഫോഴ്സ് അധികാരികൾ കോട്ടയത്തെയും ,കാഞ്ഞിരപ്പള്ളിയിലെയും ഫോഴ്സിനെ വിവരം അറിയിച്ചു ഇവർ സംയുക്കമായി  രണ്ട്  മണിക്കൂറുകളോളം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്

സംഭവ സ്ഥലത്ത് എത്തിയവർ കമ്പനിയുടെ ഉൾവശം കണ്ട് ആശ്ചര്യപ്പെട്ടു വായൂ പോലും കടക്കാൻ പ്രയാസം ഉള്ള ഒരു ഹാൾ അത്യാഹിത ഘട്ടത്തിൽ രക്ഷപെടാനുള്ള അടിയന്തിര സുരക്ഷാ വാതിൽ പോലും ഇല്ല 
തീ പിടിച്ചാൽ അണക്കാനുള്ള ഒരു ഫയർ എസ്റ്റിഗുഷർ പോലും സ്ഥാപിക്കാത്ത സ്ഥാപനം !
കേരള പഞ്ചായത്ത് ബിൾഡിംഗ് റൂൾ പ്രകാരം ഉള്ള യാതൊരു സുരക്ഷാ മുൻകരുതലും ഈ കമ്പനിയിൽ ഇല്ല ,ഫയർ എൻ ഒ .സി .യും ഇല്ല
തൊട്ടടുത്ത് 2000 ലിറ്റർ ഉൾക്കൊള്ളുന്ന വലിയ ടാങ്കിൽ ഓയിൽ സംഭരിച്ച് വച്ചിരിക്കുന്നു ,തീ പടർന്ന് ടാങ്ക് കത്തിയിരുന്നു എങ്കിൽ നിരവധി ജീവനുകൾ പൊലിഞ്ഞേനെ ,അതുമല്ല കമ്പനിയുടെ തൊട്ടടുത്ത് മറ്റൊരു സ്ഥാപനവും ,കമ്പനിയോട് തൊട്ടുരുമി നിരവധി വീടുകളും ,കടകളും  ഉണ്ട്  അതോടെപ്പം കമ്പനി പരിസരത്ത് പെട്ടന്ന് തീ പിടിക്കാൻ സാധ്യത ഉള്ള നിരവധി വസ്തുക്കളും കൂട്ടിയിട്ടിട്ടുണ്ട് ,സുരക്ഷാ മാനദണ്ഡങ്ങൾ സ്ഥപിച്ച ശേഷം വീണ്ടും പ്രവർത്തനം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം അതേ സമയം കമ്പനി തൊഴിലാളികൾക്ക്  E S I ,ഉൾപ്പെടെ ഉള്ള ആനുകൂല്യങ്ങൾ നൽകുന്നില്ല എന്ന ആരോപണവും ഉയർന്നു വരുന്നുണ്ട് 

പാമ്പാടി ഫയർസ്റ്റേഷൻ ആഫീസർ വി.വി സുവികുമാർ ,സീനിയർ ഫയർ ആഫീസർ ഹരീന്ദ്രനാഥ് ,ഫയർ ഓഫീസർ മുഹമ്മദ് അനീസ് ,കിരൺ എസ് .എ ,ജിബീഷ് എം .ആർ ,നിഖിൽ സി ,ഡ്രൈവർ ഹരീഷ് മോൻ വി ,ബി എന്നിവരും കോട്ടയം ,കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത് പാമ്പാടി C. I സുവർണ്ണകുമാർ ,S I രമേശ് കുമാർ എന്നിവർ നേതൃത്തം നൽകി
Previous Post Next Post