ഇത് ഗട്ടറല്ല ! കിടങ്ങാണ് മക്കളെ കിടങ്ങ് ! ആലാമ്പള്ളി മാന്തുരുത്തി റോഡിൽ പൊത്തൻപുറം കവലയിൽ ഗട്ടർ വലിയ കിടങ്ങായി രൂപപ്പെട്ടു ,തിരിഞ്ഞ് നോക്കാതെ സർക്കാർ സംവിധാനങ്ങളും സ്ഥലം M LA യും ,,, എന്നാ പിന്നെ അനുഭവിച്ചോ



✒️ ജോവാൻ മധുമല 
പാമ്പാടി : ആലാമ്പള്ളി മാന്തുരുത്തി റോഡിൽ അപകടം വിളിച്ച് വരുത്തി വലിയ കിടങ്ങ് രൂപപ്പെട്ടു ചെറിയ ഗട്ടറാണ് വലിയ കുഴിയായി രൂപപെട്ടിരിക്കുന്നത് ഈ ഗട്ടറിൽ വീണ് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് സ്കൂട്ടർ യാത്രികനായ മഞ്ഞാടി സ്വദേശി രമേശന്  കഴിഞ്ഞ ആഴ്ച്ച അപകടം സംഭവിച്ചിരുന്നു പൊത്തൻപുറത്തെ ഓട്ടോറിക്ഷ സുഹൃത്തുകൾ നിരവധി തവണ മണ്ണും കല്ലും ഇട്ട് റോഡിലെ കുഴി നികത്തി എങ്കിലും ഒരു മഴ വന്നാൽ
വീണ്ടും മഴവെള്ളത്തിൽ കല്ലും മണ്ണും ഒഴുകി ഗർത്തം രൂപപ്പെടും ,അവരും കുഴിയടക്കൽ നിർത്തി വച്ചു 
നല്ല രീതിയിൽ ടാറിംഗ് നടത്തി കുഴി അടച്ചാൽ മാത്രമെ ഇതിന് ശാശ്വത പരിഹാരം ഉണ്ടാകൂ ,നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്ളതിനാൽ നല്ല ഗതാഗത തിരക്ക് ഈ റോഡിൽ ഉണ്ട് പക്ഷെ സർക്കാർ സംവിധാങ്ങൾ ഇതിനോട് മുഖം തിരിച്ച സമീപനമാണ് കൈക്കൊള്ളുന്നത്  എന്ന രൂക്ഷ വിമർശനം നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ട് സ്ഥലം M LA യും ഇക്കാര്യത്തിൽ നടപടി എടുക്കുന്നില്ല എന്ന ആക്ഷേപവും ഉണ്ട്  എത്രയും വേഗം ഇതിന് ഒരു ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Previous Post Next Post