‘ഇത് മുസ്ലിങ്ങളുടെ മാത്രo പ്രശ്നമല്ല’; പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മുസ്ലിം ലീഗ് റാലിയിൽ ശശി തരൂർ



ഇത് മുസ്ലിങ്ങളുടെ മാത്രo പ്രശ്നമായത് കൊണ്ടാണ് മുസ്ലിം ലീഗ് ഈ റാലി സംഘടിപ്പിച്ചതെന്ന് ആരും വിചാരിക്കരുതെന്ന് ശശി തരൂർ. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് നടക്കുന്ന ലീ​ഗിന്റെ റാലിയിൽ സംസാരിക്കുകയായിരുന്നു തരൂർ. എത്ര കുഞ്ഞുങ്ങളുടെ രക്തത്തിൽ വാൾമുങ്ങണം ഈ യുദ്ധം അവസാനിക്കാൻ. മുസ്ലീങ്ങൾക്ക് വേണ്ടിയുള്ളത് മാത്രമല്ല ലീ​ഗിന്റെ ഈ റാലി. ഇത് മനുഷ്യരുടെ പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഈ റാലിയിലെ ജനസാഗരത്തെ കാണുമ്പോൾ സന്തോഷമുണ്ട്. പലസ്തീനികൾക്ക് വേണ്ടി നടക്കുന്ന ഏറ്റവും വലിയ റാലി ആയിരിക്കും ഇത്. ഈ യുദ്ധം നിർത്തണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മനുഷ്യാവകാശ ധ്വംസനത്തിൻ്റെ വലിയ ഉദാഹരണമാണ് കാണുന്നത്. ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കണം. ചില അറബ് രാജ്യങ്ങൾ ഇസ്രയേലിനെ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. കേരളം എല്ലാവരേയും സ്വീകരിക്കുന്ന നാടാണ്. യുദ്ധങ്ങൾക്ക് ചില നിയമങ്ങളുണ്ട്. ആ നിയമങ്ങളെ എല്ലാം ലംഘിക്കുകയാണ് ഇവിടെ. ഇന്ത്യയുടെ പിന്തുണ എന്നും പലസ്തീന് നൽകിരുന്നു. നഷ്ടം സഹിച്ചതും ത്യാഗം ചെയ്തതും സാധാരണക്കാരാണ്. സങ്കടപ്പെടുന്നവരുടെ കൂടെയാണ് ലീഗ് നിൽക്കുന്നത്.

പലസ്തീനിൽ യുദ്ധം അല്ല നടക്കുന്നത്, ഏകപക്ഷീയമായി ആളുകളെ കൊന്നൊടുക്കുകയാണ്. പലസ്തീൻ അംബാസിഡറെ കണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും വലിയ സ്നേഹിതൻ ഇ അഹമ്മദ് ആണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യ എടുക്കുന്ന സമീപനം അപലപിക്കേണ്ടതാണെന്നും ഇതിനെതിരെ ഇന്ത്യയിലെ ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Previous Post Next Post