✒️ Jowan Madhumala
പാമ്പാടി : പൊട്ടിത്തകർന്ന് പാമ്പാടി ടൗൺ കുറിയന്നൂർക്കുന്ന് റോഡ് ( പാമ്പാടി ടൗൺ കടവും ഭാഗം റോഡ് ) റോഡിന് നടുവിൽ ഗർത്തം രൂപപ്പെട്ടിട്ട് ഒരാഴ്ച്ച ആയിട്ടും അധികാരികൾ തിരിഞ്ഞ് നോക്കുന്നില്ല എന്ന ആക്ഷേപം ഉയരുന്നു ,പാമ്പാടി കുറിയന്നൂർകുന്ന് റോഡിനാണ് ഈ ഗതികേട് നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആണ് ഈ റോഡ് സ്ഥിതി ചെയ്യുന്ന വാർഡിലെ മെമ്പർ ,നിത്യവും ഈ റോഡിലൂടെ സഞ്ചരിക്കുന്ന വ്യക്തിയായിട്ടും മെമ്പർ എന്ന നിലയിൽ കർശനമായ നിലപാട് എടുക്കാത്തതാണ് റോഡിൻ്റെ ഈ അവസ്ഥക്ക് കാരണം എന്ന് ചൂണ്ടിക്കാട്ടുന്നു മുൻപ് P W D വക റോഡ് ആയിരുന്നു നിലവിൽ ഈ റോഡ് ( പാമ്പാടി ടൗൺ കടവുംഭാഗം റോഡ് ) പൂർണ്ണ അധികാരം പഞ്ചായത്തിനാണ്
സ്വന്തം ഉത്തരവാദിത്വത്തിൽ ഉള്ള റോഡിനോട് പഞ്ചായത്ത് അധികാരികളുടെ മുഖം തിരിച്ച നിലപാടിനോട് ഇതിനോടകം ഏറെ വിമർശനം ഉയർന്നു കഴിഞ്ഞു വികസനം ഫ്ലക്സുകളിൽ അല്ല പ്രവർത്തിലൂടെ കാട്ടണമെന്നും നാട്ടുകാരും വ്യാപാരികളും പറഞ്ഞു ,പൊട്ടിപ്പൊളിഞ്ഞ് വളരെയേറെ അപകടം നിറഞ്ഞ ഇറക്കമുള്ള ഈ റോഡിലൂടെ ഉള്ള സഞ്ചാരം സാഹസികമാണ് അതിന് ഇടയിലാണ് പൈപ്പ് പൊട്ടി റോഡിന് നടുവിൽ കുഴി രൂപപ്പെട്ടിട്ടും നടപടി എടുക്കാത്തത് , PWD ആഫീസും ,വാട്ടർ അതോറിട്ടി ആഫീസും ഈ റോഡിന് വെറും 50 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നു എന്നത് ഏറെ കൗതുകം ഉണർത്തുന്നു " അപ്പുപ്പന് അടുപ്പിലും ആകാം " എന്ന് നാട്ടുകാർ ഈ റോഡിൻ്റെ അവസ്ഥ കണ്ട് പരിഹസിച്ചു
എത്രയും വേഗം ഇതിന് ഒരു പരിഹാരം ഉണ്ടാകാൻ അധികാരികൾ മുന്നോട്ട് വരണം
മുൻ പഞ്ചായത്ത് അംഗം ജിജി സലിയുടെ കാലത്താണ് റോഡ് അവസാനമായി നന്നാക്കിയത്. അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന അഡ്വ. സണ്ണി പാമ്പാടി സഹായിക്കുകയും ചെയ്തു
പതിനാറാം വാർഡിലെ സ്നേഹതീരം റസിഡന്റസ് അസ്സോസ്സിയേഷൻ ജില്ലാ പഞ്ചായത്തിനും , ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾക്കും നിവേദനം നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലന്ന് അസോസ്സിയേഷൻ ഭാരവാഹികൾ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു .