മിച്ചംപിടിച്ച് കേരളീയം, 100 കോടി വരവ്
തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന കേരളീയം ആഘോഷത്തിന് വേണ്ടി സ്പോൺസർഷിപ്പിലൂടെ സർക്കാരിന് 100 കോടി ലഭിച്ചതായി സൂചന. ചിലവ് 40 കോടിയിൽ ഒതുങ്ങും. ബാക്കി വരുന്ന തുക എന്ത് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം പിന്നീട്. ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ സ്പോൺസർഷിപ്പ് വിവരങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും.
ദുരൂഹ പശ്ചാതലമുള്ള വ്യക്തികൾ , സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പണം സ്വരൂപിച്ചിട്ടില്ലെന്ന് ഇതിലൂടെ വ്യക്തമാക്കാനും പ്രതിപക്ഷരോപണങ്ങളുടെ മുനയൊടിക്കാനും സർക്കാർ ഒരുങ്ങുകയാണ്. വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കേരളീയം പരിപാടി. ഏഴ് ദിനം നീണ്ട ആഘോഷം തലസ്ഥാനനഗരിക്ക് ആവേശം പകർന്നിരുന്നു. സാമ്പത്തികമായി വൻ വിജയമായതോടെ കേരളീയം പരിപാടി എല്ലാ വർഷവും ആവർത്തിക്കാൻ ആണ് സർക്കാർ പദ്ധതി.
സാമ്പത്തികമായി സംസ്ഥാനം വൻ പ്രതിസന്ധി നേരിടുമ്പോൾ നടത്തുന്ന പരിപാടി വൻ ധൂർത്ത് ആണെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം വിട്ടുനിൽക്കുകയായിരുന്നു.