പാകിസ്ഥാനിലെ കറാച്ചിയിൽ ബഹുനില ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം. 11 പേർ വെന്തുമരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കറാച്ചിയിലെ റാഷിദ് മിൻഹാസ് റോഡിൽ സ്ഥിതി ചെയ്യുന്ന ആർജെ ഷോപ്പിംഗ് മാളിൽ രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. 50 ഓളം പേരെ രക്ഷപ്പെടുത്തിയെങ്കിലും കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി അഗ്‌നിശമന സേന അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കറാച്ചിയിൽ ഷോപ്പിംഗ് മാളിൽ തീപിടിത്തം; 11 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
Jowan Madhumala
0
Tags
Top Stories