കൗൺസിലിങ്ങിനായി എന്നും ഓഫീസിലേക്ക് വിളിപ്പിക്കും; 14കാരനെ ലൈം​ഗികമായി ഉപയോ​ഗിച്ചതിന് 35 കാരിയായ സ്കൂൾ കൗൺസിലർ അറസ്റ്റിൽ

 


വാഷിങ്ടൺ ഡിസി: 14 കാരനായ സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 35 കാരിയായ സ്കൂൾ കൗൺസിലർ അറസ്റ്റിൽ. യുഎസിലെ പെൻസിൽവേനിയ ബക്ക് കൗണ്ടിയിലെ സ്കൂൾ കൗൺസിലറായ 35കാരി കെല്ലി ആൻ ഷാറ്റിയാണ് അറസ്റ്റിലായിരിക്കുന്നത്. പെൻ റിഡ്ജ് സൗത്ത് മിഡിൽ സ്കൂളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത് 2022 മുതൽ ഈ വർഷം വേനൽ അവധി വരെ യുവതി കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ലൈംഗികമായി ഉപയോഗിച്ചു എന്നതിന് പുറമെ മറ്റ് ചില ക്രിമിനൽ കുറ്റങ്ങളും ഇവർക്ക് മേലുണ്ടെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ജുലൈ മാസത്തിലാണ് കൗൺസിലർക്കെതിരെ ആദ്യ ആരോപണം പോലീസിന് ലഭിച്ചത്. അത് കെല്ലിയുടെ ബന്ധു കൂടിയായ ഒരു സ്ത്രീയാണ് പോലീസിനെ സമീപിച്ചത്. സ്വന്തം വീട്ടിൽ വച്ച് കെല്ലി കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ചുംബിക്കുന്നത് ഇവർ കാണുകയായിരുന്നു. ഇത് കണ്ട് വീട്ടിലേക്ക് പ്രവേശിക്കുകയും ഇരുവരോടും ഇറങ്ങിപ്പോകുവാൻ നിർദ്ദേശിക്കുകയുമായിരുന്നു. ഇതുകണ്ട് ഭയന്ന കുട്ടി ഓടി കാറിന് പിന്നിൽ ഒളിക്കുകയും ചെയ്തു. പിന്നാലെ തന്നെ വന്ന് കൂട്ടിക്കൊണ്ട് പോകുവാൻ പറഞ്ഞ് വിളിക്കുകയായിരുന്നു. ഭയന്ന കുട്ടി തന്നെ ഇരുവരും തമ്മിലുള്ള ബന്ധം മാതാപിതാക്കളോട് പറയുകയും ചെയ്തു. താൻ കൗൺസിലറുമായി പ്രണയത്തിലാണെന്നും ഇരുവരും തമ്മിൽ ശാരീരികമായി ബന്ധപ്പെടാറുണ്ടെന്നും അവൻ പറഞ്ഞു. ഇതോടെ കുട്ടിയുടെ അമ്മ പോലീസിൽ വിവരം അറിയിക്കുകായിരുന്നു. ജൂലൈ മാസത്തോടെ വിദ്യാർത്ഥിയെ അന്വേഷണോദ്യോഗസ്ഥർ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.


2022 ശരത്കാലത്ത് ക്ലാസിൽ നിന്നുള്ള യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സ്കൂൾ ബസിൽ വച്ചാണ് തന്നെ ആദ്യമായി കൗൺസിലറുമായി പരിചയപ്പെടുന്നത്. പിന്നീട്, അവർ തന്നെ സ്ഥിരമായി ക്ലാസ് സമയത്ത് അടക്കം സ്കൂളിലെ അവരുടെ ഓഫീസിലേക്ക് വിളിക്കുമായിരുന്നുവെന്നും കുട്ടി പറഞ്ഞു. അതിന് പുറമെ, തനിക്ക് സന്ദേശങ്ങൾ അയക്കാനും അവർ തുടങ്ങിയതായി അന്വേഷണോദ്യോഗസ്ഥരോട് അവർ പറഞ്ഞു.

സ്കൂൾ അധ്യയേന വർഷം അനവസാനിച്ചതോടെ സ്നാപ്ചാറ്റ് അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഇരുവരും തമ്മിൽ ബന്ധപ്പെടാൻ തുടങ്ങി. അതിനൊപ്പം തന്നെ ശാരീരികമായും ഇരുവരും ബന്ധപ്പെട്ടു. ജൂൺ ജൂലൈ മാസങ്ങളിൽ കെല്ലിയുമായി നിരവധ പ്രാവശ്യം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും വിദ്യാർത്ഥി അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.  പിതാവും സഹോദരങ്ങളും ഇല്ലാത്ത ദിവസങ്ങളിൽ കെല്ലി കുട്ടിയുടെ കിടപ്പുമുറിയിൽ വച്ചും കാറിൽ വച്ചും 14 കാരനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും പീപ്പിൾ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇവിടങ്ങളിൽ വച്ച് പ്രതിയുടെ ചില ആഭരണങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. കുട്ടിയുമായി ബന്ധം വ്യക്തമാക്കുന്ന ചില സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കേസിന്റെ പശ്ചാത്തലത്തിൽ കെല്ലിയെ ജോലിയിൽ നിന്നും പുറത്താക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്.
Previous Post Next Post