നക്ഷത്രഫലം 2023 നവംബർ 5 മുതൽ 11 വരെ സജീവ് വി ശാസ്‌താരം

🟤അശ്വതി: ധനപരമായ വിഷമതകൾ നേരിടും, ആരോഗ്യപരമായും വാരം  അനുകൂലമല്ല. കാലാവസ്ഥാ ജന്യ രോഗങ്ങൾ അലർജി  ഇവമൂലം വിഷമിക്കും.   ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന കടുത്ത ഭിന്നതകൾ ശമിക്കും .

🔵ഭരണി : തൊഴിൽ പരമായി അനുകൂല വാരം , പുതിയ പ്രൊജെക്ടുകൾ നടപ്പിൽ വരും ,  തടസ്സപ്പെട്ടു കിടന്നിരുന്ന ഗൃഹനിർമ്മാണം പുനരാംഭിക്കുവാൻ സാധിക്കും, ബാങ്കുകളിൽ നിന്ന് ലോൺ  പാസ്സായിക്കിട്ടും. 

🟢കാർത്തിക : സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും, കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി .

🔴രോഹിണി : രോഗദുരിതത്തിൽ ശമനം , മാനസിക  സുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം   കർമ്മരംഗത്ത്  നേട്ടങ്ങൾ, കുടുംബവുമൊത്ത് സൗഹൃദ സന്ദർശനങ്ങൾ.   

🟡മകയിരം  : തൊഴിൽ രംഗത്ത് മികച്ച നേട്ടങ്ങൾ , അവിചാരിത ധന ലാഭം ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യവർദ്ധന  , മനഃസന്തോഷം വർദ്ധിപ്പിക്കുന്ന  ബന്ധുജന സമാഗമം.

🔵തിരുവാതിര : നിരന്തരം അലട്ടിയിരുന്ന സാമ്പത്തികമായ വിഷമതകൾ ഒഴിയും  , തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കും , വരവിനേക്കാൾ ചെലവ് അധികരിക്കും, കരുതി വെച്ചിരുന്ന പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടി വരും , പ്രതിസന്ധികളെ അതിജീവിക്കും. 
🔴പുണർതം: കർമ്മ രംഗത്ത് അലച്ചിൽ വർദ്ധിച്ച്  വിശ്രമം കുറയും  , സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത , ചെലവ് അധികരിച്ചു നിൽക്കുന്ന വാരമാണ് , പണം കടം വാങ്ങേണ്ടി വരും , ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.  

🟢പൂയം : ഭക്ഷണ സുഖം കുറയും , മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ ,  ഔഷധ സേവ വേണ്ടിവരും. കണ്ണുകളുടെ ആരോഗ്യത്തിൽ അധികശ്രദ്ധ പുലർത്തുക . 

🟡ആയില്യം : തൊഴിൽ മാറുവാൻ ആലോചിക്കുന്നവർക്ക്  അനുകൂല സമയം , സകുടുംബ യാത്രകൾ  , പുതിയ സുഹൃദ്ബന്ധങ്ങൾ എന്നിവ മനസ്സിന് ഉല്ലാസം നൽകും , ഭൂമി വാങ്ങുവാനുള്ള പരിശ്രമത്തിൽ വിജയം. 

🟣മകം  : പിതാവിനോ പിതൃ സ്ഥാനീയര്ക്കോ ആരോഗ്യ  അരിഷ്ടതകള് അനുഭവപ്പെടും. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തകരമായിരിക്കും. അവിചാരിത  ചെലവുകള് വര്ദ്ധിക്കും. മനസ്സിന്റെ സന്തോഷം കുറഞ്ഞിരിക്കും 

🟤പൂരം : ബന്ധു ജന സഹായത്താൽ കാര്യവിജയം .    ജീവിതപങ്കാളിയുടെ സഹായത്താൽ കാര്യവിജയം, . തൊഴിൽ അന്വേഷിക്കുന്നവർക്ക്  താൽക്കാലിക ജോലി ശരിയാവും,  . 
സുഹൃത്തുക്കൾ അനാവശ്യമായ  ആരോപണങ്ങൾ  ഉന്നയിക്കും. 
🟡ഉത്രം : പുതിയ ബിസിനസ് തുടങ്ങാന് ശ്രമിക്കുന്നവർക്ക്  അനുകൂല സമയം. എതിരാളികളിൽ   നിന്നും നിരന്തരമായ ശല്യമുണ്ടാവാം . ദാമ്പത്യ  ജീവിതത്തിൽ ശാന്തത കൈവരിക്കും , . ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ നടത്തും . 

 🟡അത്തം : ധനപരമായ  കാര്യങ്ങൾ ബുദ്ധിപൂർവ്വം  കൈകാര്യം ചെയ്യും. കർമ്മ രംഗത്ത് എതിരാളികളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അലസത അധികരിക്കുന്ന കാലമാണ് ,  അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. 

🟣ചിത്തിര: മംഗളകർമ്മങ്ങളിൽ  പങ്കെടുക്കും. മാതാവിന്   ഉണ്ടായിരുന്ന അരിഷ്ടതകൾശമിക്കും. 
 പ്രവർത്തന  രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ   കൈവരിക്കാൻ  സാധിക്കും. കൗഅതുക വസ്തുക്കൾക്കായി പണം ചെലവിടും. 

🔵ചോതി  : ബന്ധുക്കളുടെ പെരുമാറ്റം മനോവിഷമം സൃഷ്ടിക്കും ,   വിദ്യാർഥികൾക്ക് മാനസിക സംഘർഷം കുറയും,    സകുടുംബ യാത്രകൾ നടത്തും . മുതിർന്ന കുടുംബാംഗവുമായി   അഭിപ്രായ വ്യത്യാസമുണ്ടാകും. ധനപരമായ വിഷമതകൾ  തരണം ചെയ്യും. . 


🔴വിശാഖം : തുടങ്ങി വച്ച  പ്രവര്ത്തനങ്ങളിൽ   വിജയം . കര്മ്മ രംഗത്ത് കൂടുതൽ  ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിയ്ക്ക് തൊഴിൽ പരമായ മാറ്റം,   മറ്റുള്ളവരുടെ   വാക്കുകൾ  കൊണ്ട് മനസ്സിന്  മുറിവുണ്ടാകും. 

🟤അനിഴം  :ദാമ്പത്യ  ജീവിതം സന്തോഷപ്രദമായിരിക്കും. ചിട്ടി/ മുൻകാല നിക്ഷേപം എന്നിവയിൽനിന്ന്  ധനലാഭം  . സന്താനങ്ങളാൽ  മനഃസന്തോഷം വർദ്ധിക്കും .  ഉദര സംബന്ധമായ അസുഖങ്ങള് ശമിക്കും , . തൊഴിൽ മേഖല മാറുന്നതിനെക്കുറിച്ച് ആലോചിക്കും . 

🟢തൃക്കേട്ട  :ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന   അഭിപ്രായ വ്യത്യാസം ശമിക്കും .  കടബാദ്ധ്യതകൾ  കുറയ്ക്കുവാൻ  സാധിക്കും  .  അവിചാരിത  ചെലവുകൾ  നേരിടേണ്ടിവരും , ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം.



🟢മൂലം: ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും . ഭൂമി സംബന്ധിയായ തർക്കങ്ങളിൽ ഇടപെടും.  പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തണം .  മേലധികാരികളില് നിന്നും സൗഹാര്ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. 

🟣പൂരാടം  : കര്മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള് കൈവരിക്കാന് സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും.സാമ്പത്തിക പ്രശ്നങ്ങൾ  പരിഹരിക്കാന് സാധിക്കും. 
🟣ഉത്രാടം : വിവാഹ ആലോചനകളിൽ  അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും . തൊഴിലിൽ  നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളില് താല്പ്പര്യം വര്ദ്ധിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ  വളരെയധികം ശ്രദ്ധിക്കുക. 

🟡തിരുവോണം  : അസമയത്തുള്ള യാത്ര ഒഴിവാക്കണം. മത്സരപരീക്ഷകളില് വിജയ സാധ്യത കാണുന്നു. ബന്ധുക്കള് ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്ഷ ങ്ങള് കൂടും. ജീവിത പങ്കാളിയില് നിന്നും പിന്തുണ  ലഭിക്കും.

🟢അവിട്ടം : വ്യവഹാരങ്ങളിൽ  വിജയം  സഹപ്രവര്ത്തകരുടെ അനുമോദനം ലഭിക്കും . .പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മാനസിക സംഘര്ഷങ്ങള്ക്ക് ഇടയാക്കുന്ന സംഭവങ്ങള് ഉണ്ടാകും. മുന്കോപം നിയന്ത്രിക്കണം. 

🔴ചതയം: ദമ്പതികൾ  തമ്മിൽ നിലനിന്ന  അഭിപ്രായ വ്യത്യാസം  ശമിക്കും . ഇന്റര്വ്യൂകളില് പങ്കെടുക്കുന്നവര്ക്ക് കാര്യങ്ങൾ കഠിനമായിരിക്കും, . തൊഴില് രഹിതർ  നടത്തുന്ന പരിശ്രമങ്ങൾ വിജയിച്ചുവെന്ന് വരില്ല . വിവാഹകാര്യത്തിന് നേരിട്ടിരുന്ന തടസങ്ങൾ  മാറികിട്ടും. 
🟣പൂരുരുട്ടാതി  : മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില് വിജയിക്കും. സന്താനങ്ങള് മുഖേന മനസന്തോഷം അനുഭവപ്പെടും. ദാമ്പത്യ  ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മ വിശ്വാസം വര്ദ്ധിക്കും. 

 🟡ഉത്രട്ടാതി : കര്മ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. മത്സര പരീക്ഷകളിൽ   വിജയിക്കുവാന് സാധ്യത.. യാത്രകള് മുഖേന  ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.
🔵രേവതി: ആരോഗ്യപരമായ വിഷമതകൾ അലട്ടും  ,പ്രണയബന്ധിതര്ക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസില് പണം മുടക്കി വിജയം നേടുവാന് സാധിക്കും,  പഠനരംഗത്ത് മികവ് പുലര്ത്തും.സ്വദേശം വിട്ട്  സഞ്ചരിക്കും
Previous Post Next Post