ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടി. 20 കിലോ കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് ഇന്റലിജൻസ്, ആർപിഎഫ്, ചേർത്തല എക്സൈസ് റേഞ്ച് അധികൃതർ എന്നിവരുടെ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്തിയ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരികയാണ്. പ്രതികൾ ട്രെയിനിൽ നിന്ന് പാളത്തിൽ ഉപേക്ഷിച്ചതാണെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോ കഞ്ചാവ് പിടികൂടി
Jowan Madhumala
0