കോട്ടയത്ത് വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കാഞ്ഞിരപ്പള്ളി സ്വദേശി ജോയൽ വില്യംസ് (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്


കോട്ടയത്ത് എലിപ്പുലിക്കാട്ട് കടവിൽ കുളക്കാനിറങ്ങവേ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കാഞ്ഞിരപ്പള്ളി സ്വദേശി ജോയൽ വില്യംസ് (22) ന്റെ മൃതദേഹമാണ് മുങ്ങി താഴ്ന്നു പോയ ഭാഗത്തു നിന്നും അമ്പത് മീറ്റർ അകലെ നിന്നും കണ്ടെത്തിയത്.

ബാംഗ്ലൂരിൽ ഫിസിയോതെറാപ്പി മൂന്നാം വർഷ വിദ്യാർത്ഥിയാണ്.

ഫയർഫോഴ്സിനൊപ്പം ചേർന്ന്  ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ റെസ്ക്യൂ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാലംഗ സംഘം ഇറഞ്ഞാലിന് സമീപമുള്ള ഹോം സ്റ്റേയിൽ എത്തിയത്.

തുടർന്ന് സമീപത്തെ മീനന്തറയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ജോയൽ അപകടത്തിൽ പെട്ടത്.

മൃതദേഹം കോട്ടയം ജില്ലാ ജനറൽ  ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Previous Post Next Post