സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 240 രൂപ കുറഞ്ഞു







സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5640 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4675 രൂപയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 70 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില.
Previous Post Next Post