കോട്ടയം : 250 കിലോ കഞ്ചാവ് കേസിൽ പ്രതിയായ ആൾ വീണ്ടും കഞ്ചാവ് കടുത്തവെ
കോട്ടയം EE and A NSS എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും പാർട്ടിയും ചേർന്ന് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ അസി.എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 10.11.2023/2.15 PM ന് മീനച്ചിൽ താലൂക്കിൽ കുറവിലങ്ങാട് വില്ലേജിൽ കുറവിലങ്ങാട് കരയിൽ കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വെച്ച് KL 44 B 3200 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ 2 Kg ഗഞ്ചാവ് സഹിതം എറണാകുളം ജില്ല കുന്നത്തുനാട് താലൂക്കിൽ വെങ്ങോല വില്ലേജിൽ വെങ്ങോല കരയിൽ കരിക്കിനാ കുടി വീട്ടിൽ മുഹമ്മദ് .മുൻ മുനീർ കെ.എം.(വയസ് 34) എന്നയാളെ അറസ്റ്റ് ചെയ്ത് കേസാക്കി. പ്രതിയെ ചോദ്യം ചെയ്തതിൽ ഗഞ്ചാവ് ഏറ്റുവാങ്ങാനെത്തുന്ന ആളെക്കുറിച്ചും വാഹനത്തിൻ്റെ ഉടമയെക്കുറിച്ചും വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ടിയാൻമാരെയും അറസ്റ്റ് ചെയ്യുന്നതാണ്. പ്രതി ആന്ധ്ര പ്രദേശിൽ 200 കിലോയിലേറെ ഗഞ്ചാവ് കടത്തിയതിന് കേസുള്ള ആളാണ്. പെരുമ്പാവൂർ മേഖലയിലെ പ്രധാന ഗഞ്ചാവ് വില്പനക്കാരനാണ് പ്രതി.ഗഞ്ചാവ് ഏറ്റുവാങ്ങാനെത്തുന്ന ആളെ കാത്ത് കിടക്കുന്ന സമയത്താണ് ടിയാൻപിടിയിലായത്. കേസ് റക്കാർഡുകൾ തയ്യാറാക്കി ഓഫീസിൽ ഹാജരാക്കി. ഇയാളിൽ നിന്നും . ടി കേസ് ND P S Act 1985 sec 20 (b) i i B വകുപ്പ് പ്രകാരം ND P S Cr. 159/2023 ആയി രജിസ്റ്റർ ചെയ്തു. പ്രതി കസ്റ്റഡിയിൽ . പ്രതിയെ പാല കോടതി മുൻപാകെ നാളെ ഹാജരാക്കും.
റെയ്ഡിൽ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ലോൺ, എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ് , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് , എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രിവന്റവ് ഓഫീസർ രഞ്ജിത്ത് കെ നന്ത്യാട്ട് സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് രാജ്, പ്രശോഭ്, ഹാംലെറ്റ്, പ്രദീപ്, ശ്യാം ശശിധരൻ ഡ്രൈവർ അനിൽ എന്നിവരും പങ്കെടുത്തു.