മുഖ്യധാരാ മാധ്യമങ്ങളിൽ കഴിഞ്ഞ 2 പതിറ്റാണ്ടുകൾ ആയി ജ്യോതിഷ സംബന്ധമായ പംക്തികൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി .ശാസ്താം
ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് ജ്യോതിഷ സംബന്ധമായ വിഷയങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
⚪ 96563 77700
🟠അശ്വതി : മനഃ സംഘർഷം അയയും, ജോലിയിൽ ശ്രദ്ധ വർദ്ധിക്കും , തൊഴിൽ പരമായ നേട്ടം, ജോലി തേടിയുള്ള അന്വേഷണ വിജയിക്കും . കാലാവസ്ഥാജന്യ രോഗസാദ്ധ്യത, കടം നല്കിയിരുന്ന പണം തിരികെ ലഭിക്കും. കർമ്മ രംഗത്ത് മാറ്റം.
⚪ഭരണി : പണം കടം വാങ്ങേണ്ടിവരും , വ്യാപാര രംഗത്ത് പ്രതിസന്ധികൾ , വിവാഹ കാര്യത്തിൽ ബന്ധുജന സഹായം, മത്സരപരീക്ഷകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും , ഭൂമി സംബന്ധമായ ഇടപാടുകളെക്കുറിച്ച് ആലോചിക്കും , പുതിയ ജോലിയിൽ പ്രവേശിക്കുവാൻ യോഗം.
🟢കാർത്തിക : സുഹൃത്തുക്കളുമായി ചേർന്ന് ചെറിയ ബിസിനസ്സുകൾ നടത്തും , അമിതാവേശം മൂലം സാമ്പത്തിക നഷ്ടം, വ്യാപാര രംഗത്ത് തടസ്സങ്ങൾ, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രതിബന്ധങ്ങൾ , മാനസികമായ സംഘർഷം .
🔵രോഹിണി : മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാകും , പൊതുവിൽ സന്തോഷ വർദ്ധന, തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ . ഭാവി കാര്യത്തിൽ ഉചിതമായ തീരുമാനം , യാത്രകൾ ഒന്നിലധികം തവണ മാറ്റിവെയ്ക്കേണ്ടി വേണ്ടിവരും, പ്രണയ ബന്ധങ്ങളിൽ പുരോഗതി.
🔵മകയിരം : മൂത്രായശ രോഗങ്ങൾ പിടിപെടാം, അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാവും, സന്താനങ്ങൾമൂലം ബുദ്ധിമുട്ടനുഭവിക്കും, ഉദ്യോഗാർത്ഥികൾക്ക് അനുകൂല വാരം , താൽക്കാലിക ജോലികൾ ലഭിക്കും, തൊഴിൽ രംഗം പുഷ്ടിപ്പെടും.
🟡തിരുവാതിര : പ്രേമ ബന്ധങ്ങളിൽ തിരിച്ചടികൾ, മാനസിക വിഷമതകൾ അധികരിക്കും , ഭക്ഷണ സുഖം കുറയും ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ സംഘർഷം പണമിടപാടുകളിൽ നഷ്ടം.
🟢പുണർതം : ബിസിനസ്സിൽ നേരിയ എതിർപ്പുകൾ, ആരോഗ്യപരമായി ചെറിയ വിഷമതകൾ , ഭവനത്തിൽ അറ്റകുറ്റപ്പണികൾനടത്തും, ബന്ധുജന സഹായം ലഭിക്കും , വിദ്യാർത്ഥികൾക്ക് പ്രതികൂല സമയമാണ് . നേത്രരോഗ സാദ്ധ്യത .
🔴പൂയം: സാമ്പത്തികമായ അധികച്ചെലവ്,പ്രണയ ബന്ധത്തിൽ അനുകൂല മറുപടികൾ , സുഹൃത്തുക്കൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും, സന്താനങ്ങൾക്കായി പണച്ചെലവ്.
⚪ആയില്യം: ഭക്ഷണ സുഖം കുറയും ,മേലധികാരികൾ,തൊഴിലുടമകൾ എന്നിവരുടെ ഇടപെടൽ മനോവിഷമം സൃ ഷ്ടിക്കും , അത്യാവശ്യ യാത്രകൾ വേണ്ടിവരും ,ആരോഗ്യപരമായ വിഷമതകൾ.
🟠മകം: തൊഴിൽ രംഗത്ത് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും, ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം , പുതിയ സുഹൃദ്ബന്ധങ്ങൾ, ധനപരമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും , ദാമ്പത്യപരമായി അനുകൂലം.
🔵പൂരം: പൊതു പ്രവർത്തന വിജയം , കുടുംബ പരമായ പ്രശ്നങ്ങൾ. വിവാഹ കാര്യത്തിൽ തീരുമാനം,തൊഴിൽ
പരമമായ ചെറിയ മാറ്റങ്ങൾ, പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും.
🟡ഉത്രം: ബന്ധു ജനങ്ങൾക്ക് രോഗബാധാ സാദ്ധ്യത,ഗൃഹനിർമ്മാണത്തിൽ പുരോഗതി,
തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ,ധനപരമായി വരം അനുകൂലമല്ല , വ്യവഹാരങ്ങളിൽ വിജയം .
🟢അത്തം: സാമ്പത്തിക പരമമായ നേട്ടം കൈവരിക്കും, മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാങ്ങൾക്ക് ഉണ്ടായിരുന്ന അരിഷ്ടത ശമിക്കും, സഞ്ചാരക്ലേശം അനുഭവിക്കും, പൊതുവിൽ വിശ്രമം കുറഞ്ഞിരിക്കും .
🔴ചിത്തിര: ജീവിത പങ്കാളിക്ക് നേട്ടങ്ങൾ , തൊഴിലിൽ അനുകൂല മാറ്റങ്ങൾക്കായി ശ്രമിക്കും , ധനപരമായി ചെറിയ നേട്ടങ്ങൾ, മാനസിക സന്തോഷം വർദ്ധിക്കും , കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. . വിദേശ ജോലിക്കുള്ള ശ്രമം തത്ക്കാലം ഉപേക്ഷിക്കും , കടങ്ങൾ വീട്ടുവാൻ സാധിക്കും.
⚪ചോതി: പണമിടപാടുകളിൽ നേട്ടം , ബന്ധു ഗുണമനുഭവിക്കും , അത്യാവശ്യ യാത്രകൾ വേണ്ടിവരും, ദാമ്പത്യജീവിത സൗഖ്യം ,ആരോഗ്യപരമായി അനുകൂലം , മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ.
🟠വിശാഖം: പഠനത്തിലും ജോലിയിലും അലസത , മാനസിക സംഘർഷം വർദ്ധിക്കും , ബന്ധുഗ്രഹം
സന്ദർശിക്കും . സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച
🔵അനിഴം: ഭക്ഷണ സുഖമുണ്ടാവും , സുഹൃത്തുക്കൾ വഴി നേട്ടം , ധനപരമായ പുരോഗതി , അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക , തൊഴിലിൽ അനുകൂലമായ സാഹചര്യം.. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
🟡തൃക്കേട്ട: ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തുക , കാലാവസ്ഥാജന്യ രോഗ സാദ്ധ്യത ഏറി നിൽക്കുന്നു , ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തും, ഭാര്യാ ഭർത്തൃബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ.
🟢മൂലം : ധനപരമായി അനുകൂലം,വാഹനം മാറ്റിവാങ്ങുന്നതിൽ തീരുമാനം , ഭക്ഷണസുഖം ലഭിക്കും. പെട്ടെന്ന് പ്രവർത്തിച്ച് അബദ്ധങ്ങളിൽ ചാടും, സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകും.
🔴പൂരാടം ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും, രോഗദുരിതത്തിൽ ശമനം, പണമിടപാടുകളിൽ കൃത്യത പുലർത്തും, അന്യരിൽ നിന്നുള്ള സഹായം ലഭിക്കും., ദേഹസുഖം കുറഞ്ഞിരിക്കും.
⚪ ഉത്രാടം: കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം , ഭൂമി വിൽപ്പന തീരുമാനമാകും , സുഹൃദ് ഗുണം വർദ്ധിക്കും , സർക്കാർ ആനുകൂല്യം . സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത , അറ്റകുറ്റപ്പണികൾക്കായി പണം മുടക്കും.
🟠തിരുവോണം: ശാരീരികവും മാനസികവുമായ ക്ഷീണം വർദ്ധിക്കും , പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും, ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല, ബന്ധുഗുണം ലഭിക്കും. സുഹൃത്തുക്കൾക്കായി പണം മുടക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ സാധിക്കാതെ വരും .
⚫അവിട്ടം: സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം , , ബന്ധുക്കൾ തമ്മിൽ ഭിന്നത , ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും . ധനപരമായ വിഷമതകൾ നേരിടും, സന്താനങ്ങൾക്ക് അരിഷ്ടത.
🔵ചതയം: പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും , സുഹൃദ് സഹായം വർദ്ധിക്കും , ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും.,പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും
🟡പൂരുരുട്ടാതി: വ്യവഹാരങ്ങളിൽ തിരിച്ചടികൾ, യാതകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ബന്ധുക്കളിൽ നിന്ന് ചെറിയ സാമ്പത്തിക ലാഭം, ബിസിനസ്സിൽ നേട്ടം.
🟢ഉത്രട്ടാതി: :ചികിത്സകളിൽകഴിയുന്നവർക്ക് പൊതുവെ അനുകൂല വാരമല്ല , ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, മനഃസുഖം കുറയും , തൊഴിൽ രംഗത്ത് നേട്ടങ്ങൾ. കടങ്ങൾ കുറയ്ക്കും, സുഹൃദ് സഹായം വർദ്ധിക്കും
🔴രേവതി: അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, തൊഴിൽ പരമായ ചെറിയ യാത്രകൾ വേണ്ടി വരും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം, ബിസിനസ്സ് രംഗത്ത് നേട്ടം ,സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.