ചെങ്ങന്നൂരിൽ അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലത്തെ കെട്ടിടത്തിനുള്ളില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 30,500 രൂപ മോഷ്ടിച്ച പ്രതി പിടിയിൽ



ചെങ്ങന്നൂര്‍: അതിഥി തൊഴിലാളികളുടെ ബാഗില്‍ സൂക്ഷിച്ച പണം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ പാണ്ടനാട് കീഴ്‌വന്മഴി പുതുപ്പുരയില്‍ അനീഷ്( 44) ആണ് അറസ്റ്റിലായത്. അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലത്തെ കെട്ടിടത്തിനുള്ളില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 30,500 രൂപയാണ് മോഷ്ടിച്ചത്.

ഈ മാസം രണ്ടാം തിയതി ചിപ്പി തിയറ്ററിനു സമീപമുള്ള പറമ്പിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പണമാണ് ഇയാള്‍ കവര്‍ന്നത്. തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തെ കൂലിയായി കരാറുകാരന്‍ കൊടുത്ത പണം വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ വച്ചിരിക്കുകയായിരുന്നു.

ജോലിയ്ക്കിടയില്‍ മുന്‍ഭാഗത്തേക്ക് വന്ന തൊഴിലാളി ഒരാള്‍ കെട്ടിടത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നതു കണ്ടിരുന്നു. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടതായി മനസിലാക്കി. സമീപസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
Previous Post Next Post