പൊലീസ് സ്റ്റേഷൻ മതിൽ ചാടിക്കടന്നെത്തി മദ്യപസംഘത്തിന്‍റെ അഴിഞ്ഞാട്ടം… 3 പേ‍ർ പിടിയിൽ


 
കോഴിക്കോട്: ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ മദ്യപസംഘത്തിന്‍റെ അഴിഞ്ഞാട്ടം. സ്റ്റേഷൻ മതിൽ ചാടിക്കടന്ന് പൊലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം.ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കസ്റ്റഡിലെയുത്ത റബിൻ ബേബി, നിഥിൻ, ബബിനേഷ് എന്നിവരാണ് സ്റ്റേഷനിൽ അതിക്രമം കാണിച്ചത്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇവരെ വൈകുന്നേരം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. അൽപസമയത്തിനകം സ്റ്റേഷനിലേക്ക് മടങ്ങിയെത്തിയ ഇവർ പൊലീസിന് നേരെ അസഭ്യം പറഞ്ഞുതുടങ്ങിയതോടെ പുറത്താക്കി സ്റ്റേഷന്‍റെ ഗേറ്റ് അടച്ചു. തുടർന്ന് മദ്യലഹരിയിൽ രാത്രി വീണ്ടും ഇവർ സ്റ്റേഷനിലേത്തുകയായിരുന്നു. സ്റ്റേഷൻ മതിൽ ചാടിക്കടന്ന മൂവ‍ർസംഘം പൊലീസിനെ ആക്രമിച്ചു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് ഇവരെ കീഴടക്കിയത്. കയ്യാങ്കളിയിൽ ഒരു എ എസ്.ഐക്ക് നിസ്സാര പരിക്കേറ്റു. ഇവർക്കെതിരെ നേരത്തെയും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
Previous Post Next Post