ദോഹ: ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി ഖത്തർ. ആംബുലൻസുകൾ ഉൾപ്പെടെ 46 ടൺ സഹായങ്ങളുമായി ആണ് ഖത്തർ ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. ആവശ്യ സാധനങ്ങളുമായുള്ള ഖത്തറിന്റെ 2 വിമാനങ്ങൾ ഇന്നലെ ഈജിപ്തിലെത്തി. ആറ് ആംബുലൻസുകളാണ് ഖത്തർ നൽകിയിരിക്കുന്നത്. ഗാസയിലേക്കുള്ള സഹായങ്ങൾ 579 ടൺ ആയി. കഴിഞ്ഞ ദിവസമാണ് 41 ടൺ സാധനസാമഗ്രികൾ ഖത്തർ ഈജിപ്തിലെത്തിച്ചത് അവശ്യ ഭക്ഷ്യസാധനങ്ങൾ ആണ് വിമാനത്തിലുള്ളത്. മെഡിക്കൽ സാമഗ്രികളും താമസിക്കാനുള്ള ടെന്റുകളുമാണ് ഗാസയിലേക്ക് ഇത്തവണ ഖത്തർ അയച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് ഇപ്പോൾ ഇത്തവണ ആംബുലൻസുകൾ കൂടി നൽകിയിരിക്കുന്നത്. അതിനിടെ ഗാസയിൽ താത്കലികമായി വെടിനിർത്തലിന് പിന്നാലെയുള്ള സ്ഥിതിഗതികൾ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചേർന്ന് വിലയിരുത്തി. ഈജിപ്തും അമേരിക്കയും ഖത്തറും ചേർന്നാണ് വെടിനിർത്തൽ കാരാർ കൊണ്ടുവന്നത്. തടവുകാരുടെ കൈമാറ്റം ചെയ്യാനും, മാനുഷിക സഹായം കെെമാറാനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സ്ഥിതിഗതികൾ ഖത്തർ അമീറും,അമേരിക്കൽ പ്രസിഡന്റും ചേർന്ന് വിലയിരുത്തിയത്. ഇരുവരും ഫോൺ വഴിയാണ് സംസാരിച്ചത്. ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യ്തു.ഒന്നര മാസത്തോളം നീളുന്ന യുദ്ധം ആണ് ഗാസ- ഇസ്രായേൽ നടന്നത്. അതിനാണ് ഇപ്പോൾ താതാകാലികമായി ഒരു അറുതി എത്തിയിരിക്കുന്നത്. ഇരു വിഭാഗവുമായി കരാറിൽ ഏർപ്പെട്ടു. ഖത്തറിന്റെ ഇടപെടലിനെ അമേരിക്കൻ പ്രസിഡന്റ് അഭിനന്ദിച്ചു. അതിന് ശേഷം ആണ് കാര്യങ്ങൾക്ക് തീരുമാനം ആയത്. നാലു ദിവസത്തെ വെടിനിർത്തലും ബന്ദികളുടെ മോചനവും ആണ് ശ്രദ്ധനേടിയിരിക്കുന്നത്.