കൊച്ചി: ആലുവയിൽ അഞ്ചുവസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ നവംബർ 14 ന് ശിക്ഷ വിധിക്കും.
പ്രതി അസ്ഫാക് ആലമിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ജീവിതകാലം മുഴുവൻ അസ്ഫാക് ആലമിനെ ജയിലിലിട്ടാലും പരിവർത്തനം ഉണ്ടാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ പ്രതിയുടെ ചെറിയ പ്രായം മാനസാന്തരത്തിനുള്ള സാധ്യതയാണ് കണക്കാക്കണമെന്ന് പ്രതിഭാഗം വാദിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അസ്ഫാക് ആലം കോടതിയിൽ പറഞ്ഞു. മോഹൻ രാജാണ് കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ.