തലസ്ഥാനത്ത് യു.ഡി.എഫ് ബാങ്ക് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു… 5 പേർക്ക് പരിക്ക്…..


 
തിരുവനന്തപുരം : നെയ്യാറ്റിൻകര കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയാഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് അപകടം. 5 പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര ടൗണിൽ വൈകിട്ട് എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. പ്രകടനത്തിനിടെയാണ് ആൾക്കൂട്ടത്തിന് നടുവിൽ പൊട്ടിത്തെറിയുണ്ടായത്. മുൻ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ ഉൾപ്പെടെ പ്രകടനത്തിൽ ഉണ്ടായിരുന്നു. ആഘോഷത്തിനിടെ പ്രവർത്തകന്‍റെ കയ്യിൽ നിന്ന് പടക്കം പൊട്ടുകയായിരുന്നു.
Previous Post Next Post