നവകേരള സദസിൻറെ നടത്തിപ്പ് ചുമതലകളിൽ വലഞ്ഞ് അധ്യാപകർ. 50 വീടുകളെ ചേർത്ത് വീട്ടുമുറ്റത്തെ സദസ് സംഘടിപ്പിക്കുന്നത് അധ്യാപകരുടെ ചുമതലയാണ്. കൂടാതെ ഈ വീടുകളിൽ നിന്ന് നിശ്ചിത എണ്ണം ആളുകളെ നവകേരള സദസ്സിൽ പങ്കെടുപ്പിക്കേണ്ട ഉത്തരവാദിത്വവും അധ്യാപകരുടെ തലയിൽ '




നവകേരള സദസിൻറെ നടത്തിപ്പ് ചുമതലകളിൽ വലഞ്ഞ് അധ്യാപകർ. 50 വീടുകളെ ചേർത്ത് വീട്ടുമുറ്റത്തെ സദസ് സംഘടിപ്പിക്കുന്നത് അധ്യാപകരുടെ ചുമതലയാണ്. കൂടാതെ ഈ വീടുകളിൽ നിന്ന് നിശ്ചിത എണ്ണം ആളുകളെ നവകേരള സദസ്സിൽ പങ്കെടുപ്പിക്കേണ്ട ഉത്തരവാദിത്വവും അധ്യാപകരുടെ തലയിലാണ്. ബി.എൽ.ഒമാരുടെ ചുമതല വഹിക്കുന്ന അധ്യാപകരെയാണ് ഈ ചുമതലകൾ ഏൽപ്പിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഇത്രയും ഗംഭീരമായി ജില്ലകൾപിന്നിട്ട് നവകേരള സദസ് മുന്നേറുകയാണ്. സദസു നിറഞ്ഞ് ആളുകൾ. ജനപിന്തുണയുടെ തെളിവാണിതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു.ആളുകളെ നിർബന്ധിച്ച് പങ്കെടുപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു
ജനപിന്തുണയെകുറിച്ച് രാഷ്ട്രീയ വിവാദം ഇങ്ങനെ കൊഴുക്കുമ്പോൾ നിശബ്ദമായി സഹിക്കുന്ന ഒരു വിഭാഗമുണ്ട്. അധ്യാപകർക്കാണ് നവകേരള സദസിലേക്ക് ആളെ കൂട്ടേണ്ട പ്രഥമിക ചുമതല. സദസിന് മുന്നോടിയായി 50 വീടുകളിൽ പ്രചരണം നടത്തണം. ചിലമണ്ഡലങ്ങളിൽവീട്ടുമുറ്റം സദസും സംഘടിപ്പിക്കണം. ഇതുകൊണ്ടും കഴിഞ്ഞില്ല.സംഘാടക സമിതി പറയുന്നത്ര പേരെ നവകേരള സദസിനെത്തിച്ച് കണക്കും ബോധിപ്പിക്കണം. ബൂത്ത് ലെവൽ ഒാഫീസർമാരായി തിരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കുന്ന അധ്യാപകരെ തന്നെ തിരഞ്ഞുപിടിച്ചാണ് നവകേരള സദസിൻറെ ഉത്തരവാദത്വങ്ങൾ ഏൽപ്പിക്കുന്നതെന്ന പരാതിയും വ്യാപകമാണ്.
Previous Post Next Post