കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ജെറ്റ് എയർവെയ്സിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി


ന്യൂഡൽഹി : ലണ്ടൻ, ദുബായ് എന്നിവിടങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ, അദ്ദേഹത്തിന്റെ ഭാര്യ അനിത ഗോയൽ, മകൻ നിവാന്‍ ഗോയൽ എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

കാനറ ബാങ്ക് നൽകിയ തട്ടിപ്പ് കേസിൽ കഴിഞ്ഞദിവസം നരേഷ് ഗോയലിനും മറ്റ് അഞ്ചുപേർക്കും എതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്നും പണം കടത്തുന്നതിനായി വിവിധ രാജ്യങ്ങളിൽ നരേഷ് ട്രസ്റ്റുകൾ ഉണ്ടാക്കിയെന്നും വായ്പകൾ ഉപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും ഇഡി ആരോപിക്കുന്നുണ്ട്.

2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നരേഷ് ഗോയലിന്റെ കുടുംബ സ്വത്തുക്കൾക്ക് പുറമെ ജെറ്റ് എയർ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയത്.
Previous Post Next Post