തൃശൂർ മാത്രമല്ല കേരളവും അടുത്ത 5 കൊല്ലം ബിജെപിക്ക് തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.




തൃശൂര്‍ : തൃശൂർ മാത്രമല്ല കേരളവും അടുത്ത 5 കൊല്ലം ബിജെപിക്ക് തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പറയുന്ന കാര്യങ്ങൾ ചെയ്യാൻ അഞ്ചുവര്‍ഷം കൊണ്ട് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും അദ്ദേഹം പറഞ്ഞു. തൃശൂർ നടുവിലാലിന് സമീപം ദീപാവലി ദിനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സംഘടിപ്പിച്ച എസ്. ജീസ് കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രഭരണമുള്ളപ്പോൾ തന്നെ കേരളവും തൃശൂരും ഭരിക്കാൻ അവസരം തരണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ജനങ്ങൾ തനിക്ക് അഞ്ചുവര്‍ഷം തരുമെന്നും അതങ്ങനെ നീണ്ടുപോകുമെന്നും സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നട്ടെല്ലിന്റെ വിശ്വാസംവെച്ചുകൊണ്ടാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post