കൊച്ചി: പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്കേറ്റു. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ബ്ലേഡ് കൈയ്യിൽ തട്ടിയാണ് അപകടമുണ്ടായത്. അഭിരാമിയുടെ വലത് കയ്യിലെ 5 വിരലുകളിലും പരുക്കേറ്റു. അപകടത്തിന്റെ വിവരം അഭിരാമി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.
ചെറിയ ഇടവേളയ്ക്കു ശേഷം വീഡിയോകൾ ചെയ്ത് സന്തോഷത്തോടെ പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങവെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അഭിരാമി പറയുന്നു. കൈവിരലുകളിൽ ആഴമേറിയ മുറിവും ചെറിയ രീതിയിൽ പൊള്ളലും ഏറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ അഭിരാമി ഇപ്പോൾ വിശ്രമത്തിലാണ്