ലക്ഷ്യം 6 വയസുകാരി മാത്രമായിരുന്നില്ല.. പള്ളിക്കൽ മൂതലയിലും കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമം…


 

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികളുടെ ലക്ഷ്യം 6 വയസുകാരി മാത്രമായിരുന്നില്ലെന്ന് വിവരം. പ്രതികൾ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടു. തിങ്കളാഴ്ച്ച 3.30 ന് പള്ളിക്കൽ മൂതലയിൽ നിന്നും കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമം ഉണ്ടായി. പള്ളിക്കൽ മൂതല റോഡിൽ ആയുർവേദ ആശുപത്രിക്ക് സമീപമാണ് ശ്രമമുണ്ടായത്.

എന്നാൽ നാട്ടുകാരെത്തിയപ്പോൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഓയൂർ ഭാഗത്തേക്ക് വ്യാജ നമ്പർ വച്ച സ്വിഫ്റ്റ് കാർ പോയത്. നാലുമണിക്ക് ശേഷമാണ് ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിനിടെ, താന്നിവിളയിൽ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായും പരാതി ഉണ്ടായിരുന്നു.

Share This!...
 Post Views: 103
Related
Previous Post Next Post