ആപ്പിളിന്റെ ഹോൾ ഓഫ് ഫെയ്മിൽ ഇടം നേടി മലയാളി യുവാവ്; പ്രതിഫലമായി ലഭിച്ചത് 6000 യു.എസ് ഡോളർ



 ആപ്പിളിന്റെ ഹോൾ ഓഫ് ഫെയ്മിൽ ഇടം നേടി മലയാളി യുവാവ്. കൊട്ടാരക്കര, വിലങ്ങറ കോവിലകത്തിൽ വേദവ്യാസനാണ് ആപ്പിളിന്റെ ഹോൾ ഓഫ് ഫെയ്മിൽ ഇടം നേടിയത്. ആപ്പിളിന്റെ സെർവറിൽ ഉപയോഗിക്കുന്ന മെയിൽ clientile-ൽ ഗുരുതര പിഴവ് കണ്ടെത്തുകയായിരുന്നു ഈ പതിനെട്ടുകാരനായ യുവാവ്. ആറായിരം യു.എസ് ഡോളർ ആണ് വേദവ്യാസന് ആപ്പിൾ സമ്മാനമായി നൽകിയത്.ഇതിന് മുൻപ് നോക്കിയ, മൈക്രോസോഫ്റ്റ്, യു.എൻ.ബി.ബി.സി തുടങ്ങിയ കമ്പനികളുടെ ഹോൾ ഓഫ് ഫെയ്മിലും വേദവ്യാസൻ ഇടം നേടിയിട്ടുണ്ട്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ സൈബർ സെക്യൂരിറ്റി രംഗത്ത് ഗവേഷണം നടത്തുന്ന വേദവ്യാസൻ 24 ന്യൂസ്‌ സീനിയർ കോർഡിനേറ്റർ സുരേഷ് വിലങ്ങറയുടെ മകനാണ്.

Previous Post Next Post