ശബരിമല ദർശനത്തിന് എത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു



ശബരിമലയിലെ സ്ത്രീപ്രവേശനം: 'ജെൻഡർ സെൻസിറ്റീവ്' ആയിട്ടുള്ള നമ്മുടെ ഭരണഘടന
പാലക്കാട്: ശബരിമല ദർശനത്തിന് എത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇന്ദിരയാണ് മരിച്ചത്.

ഭർത്താവിനും ബന്ധുക്കൾക്കും ഒപ്പമെത്തിയ ഇന്ദിര രാവിലെയാണ് കുഴഞ്ഞുവീണത്. ഇന്നലെയായിരുന്നു ശബരിമലയിൽ എത്തിയത്.

സന്നിധാനം ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശബരിമല സന്നിധാനം ആശുപത്രിയിൽ നിന്നും മൃതദേഹം പാലക്കാട് ആശുപത്രിയിലേക്കെത്തിച്ചു.
Previous Post Next Post