കുട്ടിയെ ഇയാള്‍ തോക്ക് ചൂണ്ടി പുറത്തിറക്കാന്‍ ശ്രമിക്കുകയായിരുന്നു. കിഴക്കമ്പലം സ്വദേശി ആല്‍ബിന്‍ തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവ സമയം മദ്യ ലഹരിയിലായിരുന്ന യുവാവിന്റെ കയ്യിലുണ്ടായിരുന്നത് കളി തൊക്കെന്ന് പൊലീസ് അറിയിച്ചു. കിഴക്കമ്പലം താമരച്ചാല്‍ മേഖലയില്‍ വച്ചായിരുന്നു സംഭവം. അച്ഛനൊപ്പം കടയിലെത്തിയ കുട്ടി കാറില്‍ ഇരിക്കവെയാണ് ബൈക്കില്‍ എത്തിയ യുവാവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇയാള്‍ മാസ്‌കും ഹെല്‍മറ്റും ധരിച്ചിരുന്നു.
കുട്ടിക്ക് നേരെ തോക്ക് ചൂണ്ടി കാറില്‍ നിന്നിറങ്ങി വരാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി തയ്യാറായില്ല. പിന്നാലെ ഇയാള്‍ കത്തി കാണിച്ച് ഭയപ്പെടുത്തി ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. കുട്ടി യുവാവിനെ തിരിച്ചറിഞ്ഞതോടെ പൊലീസ് പിടികൂടുകയായിരുന്നു.