പാലക്കാട്: ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണ് വയോധിക മരിച്ചു. പറളി ആറ്റുപുറം പാന്തംപാടം തത്ത(70) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് സംഭവം. വീടിനു പുറകുവശത്ത് ചാഞ്ഞുകിടക്കുകയായിരുന്ന ഉണങ്ങിയ മരകൊമ്പില്‍ പിടിച്ചു വലിച്ചപ്പോള്‍ തലയില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണ് വയോധികക്ക് ദാരുണാന്ത്യം
Jowan Madhumala
0
Tags
Top Stories