നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌.. സംഘർഷം , ജല പീരങ്കി പ്രയോഗിച്ചു.


കണ്ണൂർ: നവ കേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ കണ്ണൂർ കളക്ട്രേറ്റിന് സമീപം പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിസിസി ഓഫിസിന്റ 50 മീറ്റർ അകലെ ബാരിക്കേട് കെട്ടിയാണ് പൊലീസ് മാർച്ച്‌ തടഞ്ഞത്. ബാരിക്കേട് മറിച്ചിടാൻ ശ്രമമുണ്ടായതോടെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകർ പൊലീസിന് നേരെയും മുദ്രാവാക്യം വിളികളുയർത്തി. വനിതാ പ്രവർത്തകരടക്കം 50 തോളം പേർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. വനിതാ പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് ബസിലേക്ക് മാറ്റി.
Previous Post Next Post