കൊല്ലം ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയി മൂന്ന് ദിവസം ആകുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. ,കേരളാ പോലീസിന് പൊങ്കാല ഇട്ട് സോഷ്യൽ മീഡിയായായിൽ ട്രോളുകളുടെ ഘോഷയാത്ര ...



സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ മുഴുവൻ കാഴ്ചക്കാരാക്കുന്ന രീതിയില്‍ ആണ് കുട്ടിയെ കൊണ്ട് പോയ സംഘത്തിന്റെ നീക്കങ്ങള്‍.

സിസി ടിവി ദൃശ്യങ്ങളും വാഹന പരിശോധനയും രേഖ ചിത്രങ്ങളും തയ്യാറാക്കിയെങ്കിലും ഫലം നിരാശ മാത്രം.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ വന്നുവോ എന്നതും പരിശോധിക്കുന്നുണ്ട്.

പ്രതികളെ സംബന്ധിച്ച്‌ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

കുറ്റവാളികളിലേക്ക് നയിക്കുന്ന ഒന്നും തന്നെ കണ്ടെത്താനും കഴിഞ്ഞില്ല.

ഇനി  പ്രതീക്ഷ മുഴുവൻ കുട്ടിയിലാണ്.

കൊല്ലം റൂറല്‍ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി ആരെയും സിറ്റിയിലെ എസിപിമാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംഘം രാവും പകലും ഓട്ടത്തിലാണ്.

ഡി.ഐ.ജി കൊല്ലത്ത് തന്നെ ക്യാമ്പ് ചെയുന്നുണ്ട്.

കുട്ടിയില്‍ നിന്നും ഇന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചേക്കും.

പ്രതികള്‍ ജില്ലാ വിട്ടോ എന്നാ സംശയവുമുണ്ട്.

നഗര ഹൃദയത്തില്‍ എത്തിയിട്ടും പിടികൂടാനും ആയില്ല.

കേരളത്തെ ഞെട്ടിച്ച തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രതികള്‍ ഒളിമറയത്ത് ഇരിക്കുമ്പോൾ
അത് കേരള പൊലീസിന്‍റെ ചരിത്രത്തിലെയും സമാനതകളില്ലാത്ത ഒരു അധ്യായമായി മാറുകയാണ്... അതേസമയം സോഷ്യൽ മീഡിയയിൽ പോലീസിനെ വിമർശിച്ച് നിരവധി ട്രോളുകൾ പ്രചരിക്കുന്നുണ്ട് 
Previous Post Next Post