തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കിയെന്ന വ്യാജേന തീർഥാടകരെ കൊള്ളയടിക്കുന്ന റെയിൽവേ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ അഡ്വ. എ കെ സലാഹുദ്ദീൻ .തീർഥാടകർക്കായി അനുവദിച്ച നാല് സ്പെഷ്യൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിന് 10 ശതമാനം മുതൽ 30 ശതമാനം വരെ അധിക നിരക്ക് ഏർപ്പെടുത്തിയ നടപടി പകൽക്കൊള്ളയാണ്. അവസരം നോക്കി എങ്ങിനെ ജനങ്ങളുടെ പോക്കറ്റടിക്കാം എന്നാണ് കേന്ദ്ര സർക്കാർ നോക്കുന്നത്. ശബരി തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ ഭരണകൂടം കുറ്റകരമായ അനാസ്ഥ തുടരുകയാണ്. ഇതിനിടെയാണ് സ്പെഷ്യൽ സൗകര്യമേർപ്പെടുത്തിയെന്ന പേരിൽ ചൂഷണം ചെയ്യുന്നത്. കേന്ദ്ര സർക്കാരിനും റെയിൽവേയ്ക്കും ശബരിമല തീർഥാടകരോട് അൽപ്പമെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ നിരക്ക് വർധന പിൻവലിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അൻസാരി ഏനാത്ത്
മീഡിയാ ഇൻചാർജ്
ഫോൺ: 95446 62704
പി എം അഹമ്മദ്
മീഡിയാ കോഡിനേറ്റർ
ഫോൺ: 9446923776