കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി; പോലീസിനും മാധ്യമങ്ങൾക്കും അഭിനന്ദനം







കൊല്ലത്ത് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തിയത് വലിയ ആശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. സംഭവമറിഞ്ഞ നിമിഷം മുതൽ കുട്ടിയെ കണ്ടെത്താൻ പരിശ്രമിച്ച പോലീസിനെയും നാട്ടുകാരെയും മാധ്യമങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. 

കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞയുടൻ തന്നെ എല്ലാവരും ഇടപെട്ടിരുന്നു. കുട്ടിയെ കണ്ടെത്താൻ എല്ലാ നടപടികളും സ്വീകരിക്കാൻ പോലീസ് മേധാവികൾക്കും മറ്റ് ബന്ധപ്പെട്ടവർക്കും നിർദേശം നൽകിയിരുന്നു. അന്വേഷണത്തിന്റെ ഏകോപനത്തിന് എഡിജിപിയെ ചുമതലപ്പെടുത്തി. ആയിരക്കണക്കിന് പോലീസുകാരാണ് അന്വേഷണത്തിൽ പങ്കാളികളായത്.

കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. വിവരങ്ങൾ യഥാസമയം എത്തിക്കുന്നതിലും അതിലൂടെ ജനങ്ങളെ ജാഗരൂഗരാക്കുന്നതിലും മാധ്യമങ്ങൾ വലിയ പങ്ക് വഹിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
Previous Post Next Post