അരൂർ: മലയാളി അധ്യാപിക അബുദാബിയിൽ മരിച്ചു. അരൂർ ഒന്നാം വാർഡിൽ വേലിക്കകത്ത് ഹനീഷിൻ്റെ ഭാര്യ നിഷാ ഹനീഷ് ആണ്(42) മരിച്ചത്. മെനിഞ്ചയിറ്റിസ് അസുഖത്തെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ് മരണം. അബുദാബി ബവൻസ് വിദ്യാമന്ദിർ സ്കൂൾ അധ്യാപികയായിരുന്നു നിഷാ ഹനീഷ്.ഭർത്താവ് ഹനീഷ് അബുദാബി ബവൻസ് വിദ്യാമന്ദിറിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനാണ്. മക്കൾ നേഹ ഹനീഷ് പ്ലസ് വൺ വിദ്യാർഥിയാണ്, ഇളയമകൾ നേത്ര ഹനീഷ് രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ഇരുവരും അബുദാബി ബവൻസ് വിദ്യാമന്ദിരിൽ പഠിക്കുന്നു. സംസ്കാരം ശനിയാഴ്ച്ച ഉച്ചയോടുകൂടി നാട്ടിൽ നടക്കും.
മലയാളി അധ്യാപിക അബുദാബിയിൽ മരിച്ചു.. മെനിഞ്ചയിറ്റിസ് അസുഖത്തെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ് മരണം.
Jowan Madhumala
0
Tags
Top Stories