യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ട് ഉപയോഗിച്ചെന്ന് കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് നേതാവിന്റെ വെളിപ്പെടുത്തല്‍. കെ പി സി സി അംഗമായ എ ഗ്രൂപ്പ് നേതാവ് സി.ആര്‍ നജീബും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് യദുകൃഷ്ണനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവിന്നിരിക്കുന്നത്.
ഇതോടെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ട് ഉപയോഗിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. കൊല്ലത്ത് എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റിരുന്നു. ഐ ഗ്രൂപ്പ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ട് ഉപയോഗിച്ച് വോട്ട് ചെയ്‌തെന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെ കൊല്ലം ജില്ലയിലും ഗ്രൂപ്പ് യുദ്ധം മുറുകുകയാണ്