പാലക്കാട്: പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരൻ മരിച്ചു. പാലക്കാട് കുമ്പിടി ഉമ്മത്തൂരിൽ ഇന്ന് രാവിലെയാണ് സംഭവം. കുമ്പിടി നിരപ്പ് സ്വദേശി മുബാറകിന്റെ മകൻ മുസമിലാണ് മരിച്ചത്. വിറക് മുറിക്കുന്ന യന്ത്രവുമായെത്തിയ ലോറിയാണ് കുട്ടിയെ ഇടിച്ചത്. വാഹനം പുറകിലോട്ട് എടുക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ കുട്ടിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം
Jowan Madhumala
0
Tags
Top Stories