വന്ന് വന്ന് എൽ.കെ.ജി പിള്ളേരുടെ വരെ വധഭീഷണി മുഖ്യമന്ത്രി നേരിടേണ്ടി വരുന്നു എന്നും സുരക്ഷ വർദ്ധിപ്പിക്കണമെന്നും ട്രോളി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ


 

കഴിഞ്ഞ ദിവസം  വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തു. 

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് വധഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഭീഷണിക്ക് പുറമെ ഏഴാം ക്ളാസുകാരൻ അസഭ്യവര്‍ഷം നടത്തിയെന്നും പൊലീസ് പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഉയർന്ന ഭീഷണിയിൽ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ പരിഹാസവുമായി എത്തിയിരിക്കുകയാണ്. ഏഴാം ക്ലാസുകാരനായ വിദ്യാർത്ഥിയാണ് ഭീഷണിപ്പെടുത്തിയത്. ഇതോടെ, മുഖ്യമന്ത്രിയുടെ സുരക്ഷ അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് സന്ദീപ് വാര്യർ. വന്ന് വന്ന് എൽ.കെ.ജി പിള്ളേർ വരെ ഭീഷണിപ്പെടുത്തുകയാണ് എന്നും അദ്ദേഹം പരിഹസിച്ചു.ഇതിന് മുൻപും മുഖ്യമന്ത്രിക്ക് വധഭീഷണിയുണ്ടായിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത് സ്കൂൾ വിദ്യാർഥിയാണെങ്കിലും, പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Previous Post Next Post