കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ മണ്ണുമാന്തി യന്ത്രം കടത്തിയ കേസിലെ പ്രതി മർദിച്ചതായി യുവാവിന്റെ പരാതി. കൂമ്പാറ സ്വദേശി ഫൈസൽ കെ.പിക്കാണ് മർദനമേറ്റത്. തൊണ്ടിമുതൽ കടത്തിയ വാർത്ത വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തതിനാണ് ആക്രമിച്ചതെന്ന് മർദനമേറ്റ ഫൈസൽ പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ മാർട്ടിന്റെ നിർദേശപ്രകാരമാണ് തന്നെ മർദിച്ചതെന്നും ഫൈസൽ പറയുന്നു. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഫൈസലിനെ കെ.എം.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ജയേഷ് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.