സലാല: കഴിഞ്ഞ ദിവസം അപ്രതീക്ഷിത മഴയാണ് ദോഫാർ ഗവർണറേറ്റിൽ പെയ്തത്. വെള്ളിയാഴ്ച വൈകീട്ടാണ് സലാലയടക്കമുള്ള വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചത്. മഴ കാരണം അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മുൻകൂട്ടി മഴ മുന്നറിയിപപ് നൽകാത്തതിനാൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി ഒമാൻ കാലാവസ്ഥാ വിഭാഗം ജനറൽ ഡയറക്ടർ അബ്ദുല്ല അൽ ഖദൂരി. തന്റെ എക്സ് പ്ലാറ്റ്ഫോം വഴിയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകാൻ വെെകിയതിലുള്ള മാപ്പ് ചോദിച്ചത്.സലാല ഉൾപ്പെടെ ദോഫാർ ഗവണേറ്റിലെ വിവിധ സ്ഥലങ്ങളിൽ വലിയ മഴയാണ് പെയ്തത്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗത തടസ്സം ഉണ്ടായി. പിന്നീട് ഗതാഗതം നിയന്ത്രിക്കുന്നതിന് വേണ്ടി ഒമാൻ റോയൽ പോലീസ് രംഗത്തെത്തി. 73 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കണക്കുകൾ പറയുന്നത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയിൽ വലിയ മാറ്റം ആണ് ഉണ്ടായത്.സാധാരണ ശക്തമായ മഴ പെയ്യുന്നത് സംബന്ധിച്ച രാജ്യത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ ഇത്തവണ ഇതുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പും നൽകാൻ സാധിച്ചില്ല. വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് മഴ തുടങ്ങിയത്. തുടർന്ന് രണ്ടര മണിക്കൂർ തുടർച്ചയായി മഴ പെയ്തു. വിവിധ സ്ഥലങ്ങളിൽ എഴുപത്തി മൂന്നു മില്ലീമീറ്ററോളം മഴയാണ് ലഭിച്ചത്. വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകാത്തതിൽ പൗരന്മാരോടും താമസക്കാരോടും ക്ഷമ ചോദിക്കുന്നതായി ഒമാൻ കാലാവസ്ഥാ വിഭാഗം ജനറൽ ഡയറക്ടർ അബ്ദുല്ല അൽ ഖദൂരി ട്വിറ്ററിൽ കുറിച്ചു. ഇത്രയും വലിയ മഴപെയ്യുന്നത് സംബന്ധിച്ച് വലിയ മുന്നറിയിപ്പുകൾ ഒന്നും ലഭിച്ചിരുന്നില്ല. സാധാരണ രീതിയിലുള്ള കാലാവസ്ഥയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. മഴയുടെ സൂചനകളൊന്നും ലഭിച്ചില്ല. പൊതുജനങ്ങളിൽ നിന്നും തങ്ങൾക്ക് ലഭിച്ച എല്ലാ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
മുന്നറിയിപ്പ് നൽകാൻ വെെകി; മഴ പെയ്തതിന് മാപ്പ് ചോദിച്ച് ഒമാൻ കാലാവസ്ഥ ജനറൽ ഡയറക്ടർ
jibin
0