വടകര റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നിന്ന് എട്ടേകാല്‍ കിലോഗ്രാം കഞ്ചാവ് പിടികൂടിബാഗിലാക്കി ഒന്നാം പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.


കോഴിക്കോട്: വടകര റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നിന്ന് എട്ടേകാല്‍ കിലോഗ്രാം കഞ്ചാവ് പിടികൂടി. ബാഗിലാക്കി ഒന്നാം പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നാലു ലക്ഷത്തിലേറെ രൂപ വില കഞ്ചാവിനുണ്ടെന്നാണ് വിവരം. 
ചെന്നൈ-മംഗളൂരു സുപ്പര്‍ ഫാസ്റ്റ് കടന്നുപോയതിന് പിന്നാലെ സ്റ്റേഷനില്‍ റെയ്ഡ് നടത്തിയപ്പോഴാണ് കഞ്ചാവ് കാണാനായത്. പരിശോധനയ്ക്കിടയില്‍ കഞ്ചാവ് ഒളിപ്പിച്ച ശേഷം ആള്‍ കടന്നുകളഞ്ഞതാകുമെന്നാണ് എക്‌സൈസ് വിലയിരുത്തല്‍.

പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ആര്‍.പി.എഫും എക്‌സൈസും നടത്തിയ സംയുക്ത റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്. 

ആര്‍പിഎഫ് പാലക്കാട് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് എസ്ഐ എ.പി.ദീപക്, എഎസ്ഐ കെ.എം.ഷിജു, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ ഒ.ടി.കെ.അജീഷ്, അബ്ദുള്‍ സത്താര്‍, വടകര ആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി.പി.ബിനീഷ്, ഹെഡ്‌കോണ്‍സ്റ്റബിള്‍ മഹേഷ്, രാജീവന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.കെ.വിനോദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.പി.വിനീത്, രാഹുല്‍ ആക്കിലേരി, ഡ്രൈവര്‍ രാജന്‍ തുടങ്ങിയവരടങ്ങിയ സംഘം നടത്തിയ സംയുക്ത റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്.
Previous Post Next Post