കുമാരനല്ലൂരിൽ പാളം മുറിച്ചു കടക്കുമ്പോൾ അമ്മ നോക്കി നിൽക്കെ മകൾ ട്രെയിൻ തട്ടി മരിച്ചു
കോട്ടയം :’അമ്മ നോക്കി നിൽക്കെ മകൾ ട്രെയിൻ തട്ടി മരിച്ചു.കുമാരനല്ലൂർ ക്ഷേത്രത്തിൽ തൊഴാൻ പോകുകയായിരുന്ന യുവതി പാലം മുറിച്ചു കടന്നപ്പോഴാണ് ദാരുണ അന്ത്യമുണ്ടായത്
.പാലാ വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കൽ സ്മിത അനിൽ ആണ് കുമാരനല്ലൂരിൽ റെയിൽവേ പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടി മരിച്ചത്.അമ്മ ചന്ദ്രികക്കൊപ്പം റെയിൽവേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ചന്ദ്രിക കടന്നു കഴിഞ്ഞപ്പോൾ തൊട്ടു പിറകിലായെത്തിയ സ്മിത കടക്കുന്നതിനു മുമ്പ് ട്രെയിൻ ഇടിക്കുകയായിരുന്നു ഭർത്താവ് അനിൽ, മക്കൾ അമൃത ആദിത്യൻ.