ലോകകപ്പ് വിജയത്തിനു പിന്നാലെ ഓസ്ട്രേലിയൻ താരങ്ങളുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിലൊന്നായിരുന്നു ഓസീസ് ബാറ്റർ മിച്ചൽ മാർഷ് ട്രോഫിയിൽ കാല് കയറ്റിവെച്ച ഒരു ചിത്രവും പുറത്തുവന്നിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചതിന് ഓസീസ് താരത്തിനെതിരെ കേസെടുത്തിരിക്കുകയാണ്.ത്തർപ്രദേശിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോകകപ്പ് ട്രോഫിയെ അനാദരിച്ച മാർഷിന്റെ നടപടി ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരെ വല്ലാതെ വ്രണപ്പെടുത്തിയെന്ന് വിവരാവകാശ പ്രവർത്തകനായ പണ്ഡിറ്റ് കേശവ് സമർപ്പിച്ച പരാതിയിൽ ആരോപിച്ചു. 2023 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ആറ് വിക്കറ്റിന് ജയിച്ചതിന് പിന്നാലെയാണ് സംഭവം അരങ്ങേറിയത്.
ചിത്രങ്ങൾക്കെതിരെ ഇന്ത്യൻആരാധകർ രൂക്ഷമായാണ് പ്രതികരിച്ചത്. ഡ്രസ്സിങ് റൂമിൽ ട്രോഫിക്ക് മുകളിൽ കാൽ കയറ്റിവച്ച് ഇരിക്കുന്ന തരത്തിലാണ് മാർഷിന്റെ ഫോട്ടോ പുറത്തുവന്നിരുന്നത്. മാർഷിന്റെ പ്രവൃത്തി അനാദരവാണെന്നും ആറു തവണ കിരീടം നേടിയ ഓസീസിന്റെ ധിക്കാരമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാക്കുന്നതെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.