ചെന്നിത്തല വലിയകുളങ്ങര പദ്മാലയം വീട്ടിൽ സുകുമാരനെ ആണ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. മാന്നാർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
സ്കൂളിൽ പോയ ശേഷം തിരികെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ സൈക്കിൾ തടഞ്ഞു നിർത്തിയ ശേഷം പ്രതി കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തി വിവരം മാതാപിതാക്കളോട് പറയുകയും തുടർന്ന്, പൊലീസിൽ പരാതി നൽകുകയും ചെയ്തു.
മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്ഐമാരായ അഭിരാം സി എസ്, ബിജുക്കുട്ടൻ, എഎസ്ഐ ഷമീർ, സിവിൽ പോലിസ് ഓഫീസർമാരായ ദിനീഷ് ബാബു, സാജിദ്, ഫിർദൗസ്, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.