മാവേലിക്കരയിൽ എം.എൽ.എയ്ക്ക് മർദ്ദനം.. നാട്ടുകാരുടെ പ്രതിഷേധം ശക്തം… പോലീസുമായി ഏറ്റുമുട്ടൽ….


മാവേലിക്കര: പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിമലയിൽ നിന്ന് മണ്ണെടുക്കുന്നതിനെതിരായ ജനകീയ പ്രതിഷേധം നയിച്ച മാവേലിക്കര എം.എൽ.എ. എം.എസ് അരുൺകുമാറിന് മർദ്ദനം. കെ പി റോഡ് ഉപരോധിക്കുന്നതിനിടെയാണ് എം.എൽ.എ.എക്ക് മർദ്ദനമേറ്റത്. അതേസമയം, സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുകയാണ്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ മണ്ണെടുക്കലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുപതോളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തു.
Previous Post Next Post