കോട്ടയത്ത് തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.


 കോട്ടയം: തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് വായനശാല ഭാഗത്ത് പാലപ്പറമ്പിൽ വീട്ടിൽ റിയാസ് പി.ആർ (33) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ തട്ടുകടയിൽ ചായ കുടിക്കാൻ എത്തിയ സമയത്ത് പറ്റ് കാശ് ചോദിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തീർക്കും ഉണ്ടാവുകയും ഇയാൾ ജീവനക്കാരനെ  മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന താക്കോൽ കൊണ്ട് ജീവനക്കാരന്റെ കഴുത്തിനിട്ട് കുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, സജി കുമാർ, സിജു കെ.സൈമൺ, സി.പി.ഓ മാരായ രാജേഷ് കെ.എം, ഷൈൻ തമ്പി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ കുമരകം സ്റ്റേഷനിലെ ആന്റി സോഷ്യൽ  ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
Previous Post Next Post