തിരുവല്ലയിൽ മലയാളി അച്ചന് ‘ബംഗാളി’ കപ്യാര്‍; കേരളത്തില്‍ ഇതാദ്യമായി ആണ് ഒരു ക്രൈസ്തവ ദേവാലയത്തില്‍ ഒരു അതിഥി തൊഴിലാളി കപ്യാരായി സേവനം അനുഷ്ഠിക്കുന്നത്.'


തിരുവല്ല: പല തൊഴിലുകള്‍ മലയാളികള്‍ ഉപേക്ഷിച്ച പോലെ കപ്യാര്‍ ജോലിക്കും പള്ളികളില്‍ ആളില്ലാതായിരിക്കുകയാണ്. പതിവുപോലെ ഈ സ്ഥാനവും അതിഥി തൊഴിലാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തില്‍ ഇതാദ്യമായി ഒരു ക്രൈസ്തവ ദേവാലയത്തില്‍ ഒരു അതിഥി തൊഴിലാളി കപ്യാരായി സേവനം അനുഷ്ഠിക്കുന്നത്.
ഝാർഖണ്ഡ് സ്വദേശി പ്രകാശ് കണ്ടുല്‍നയാണ് തിരുവല്ലയ്ക്കടുത്തുള്ള ചാത്തങ്കേരി സെന്റ്‌. പോള്‍സ് മാര്‍ത്തോമ പള്ളിയില്‍ കപ്യാരായി ജോലി ചെയ്യുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി പ്രകാശാണ് നൂറ്റിയിരുപതിലധിക്കം വര്‍ഷം പഴക്കമുള്ള പള്ളിയിലെ ഇടവക ശുശ്രൂഷകന്‍. ഝാർഖണ്ഡില്‍ പ്രകാശിന്‍റെ കുടുംബം വര്‍ഷങ്ങളായി ക്രൈസ്തവമത വിശ്വാസികളാണ്. പ്രകാശിന്‍റെ താത്പര്യപ്രകാരം ഭാര്യയും മക്കളും മാര്‍ത്തോമ സഭാംഗങ്ങളായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. ഒഡീഷ സ്വദേശിനിയായ വിനീതയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെ വന്‍തോതിലുള്ള കുടിയേറ്റവും ജനസംഖ്യാ കുറവും പള്ളികളുടെ ദൈനംദിന പ്രവത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. തന്‍റെ ഇടവകാംഗങ്ങളില്‍ ആര്‍ക്കുംതന്നെ ഇടവക ശുശ്രുഷകനാകാന്‍ താത്പര്യം ഇല്ലാത്തതുകൊണ്ടാണ് പ്രകാശിനെ ഈ പദവിയിലേക്ക് നിയമിച്ചത്. മലയാളം പറയാനോ എഴുതാനോ വായിക്കാനോ കഴിയില്ല എന്നതൊഴിച്ചാല്‍ നടപ്പിലും പെരുമാറ്റത്തിലും പ്രകാശില്‍ കണ്ട വ്യത്യസ്തയാണ് കപ്യാര്‍ സ്ഥാനത്തേക്ക് നിയോഗിച്ചതെന്ന് പള്ളി വികാരി എബ്രഹാം ചെറിയാന്‍  പറഞ്ഞു
Previous Post Next Post