മുളക് പൊടി എറിഞ്ഞ് കവർച്ചാശ്രമം : പ്രതി പിടിയിൽ



പാലക്കാട് ചന്ദ്രനഗർ കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന കാർഷിക മെഷിനറികളും വിളകളും വിതരണം ചെയ്യുന്ന സ്ഥാപനത്തിലെ വനിതാ സ്റ്റാഫിനെ സമീപിച്ച് കസ്റ്റമർ ആണെന്ന് തെറ്റി ദ്ധരിപ്പിച്ച് മുളക് പൊടി കണ്ണിൽ എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ നിലവിളിച്ചതും പ്രതി ഓടി രക്ഷപ്പെടുകയായിരിന്നു. മാച്ചർല ഗുണ്ടൂർ ആന്ധ്രപ്രദേശ് സ്വദേശി സൂര്യകിരൺ എന്ന ചതിയൻ സൂര്യയെയാണ് ഒളിവിൽ താമസിക്കുന്ന തമിഴ്നാട് നിന്നും കസബ പോലീസ് പിടി കൂടിയത്.


പ്രതിക്ക് എറണാകുളം ജില്ലയിലെ സെൻട്രൽ സ്റ്റേഷനിൽ കഞ്ചാവ് കേസും നെടുമ്പാശേരി സ്കേഷനിൽ റോബറി കേസും പാലക്കാട് കസബ സ്റ്റേഷനിൽ അടിപിടി കേസുകൾ എന്നിവയുണ്ട്. മാല പൊട്ടിക്കൽ ശ്രമം പാഴായ ശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരിന്നു. എറണാകുളത്തും പാലക്കാട്, തമിഴ് നാട് ഏർവാടി എന്നീ സ്ഥലങ്ങളിലാണ് പ്രതിയുടെ താമസം.


പാലക്കാട് ജില്ല പോലീസ് മേധാവി ആനന്ദ് IPS, എ എസ് പി ഷാഹുൽ ഹമീദ് IPS എന്നിവരുടെ നിർദ്ധേശ പ്രകാരം കസബ ഇൻസ്പെക്ടർ രാജീവ് NS, എസ് ഐ രാജേഷ് CK , SCPO മാരായ അബുതാഹിർ , രാജീദ് ആർ, സായൂജ് , സുനിൽ,അൻസിൽ എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Previous Post Next Post