സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ. രഞ്ജിത്ത് ആർ.എം എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും സഹോദരങ്ങളെയും ഭീഷണിപ്പെടുത്തിയ യുവാവിനെ ബെംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്.‘ഡി.കെ സഹോദരങ്ങളെ കൊല്ലൂ’ എന്നാണ് ഇയാൾ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ജയനഗർ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ശരത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി.
കോൺഗ്രസ് നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി.. ഒരാൾ അറസ്റ്റിൽ…
Jowan Madhumala
0